ഇനിയും വൈകിയാല്‍ അപകടമാണ് .വിലാസിനി ചേച്ചിയുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം.ഒരുപായമേയുള്ളൂ .വിറ്റാല്‍ ധാരാളം കാശുകിട്ടും .പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും.ഇതൊക്കെ പറയുന്ന ത്കാവിനടുത്തെ മുത്തശ്ശന്‍കശുമാവിനെ പറ്റിയാണ് .എന്റെയും അമ്മയുടെയും അമ്മയുടെ അമ്മയുടെ മൂത്ത ചേട്ടന്റെയും വയസ്സിനേക്കാള്‍ എത്രയോ തലപ്പഴക്കമുണ്ട് ആ പടുവൃക്ഷത്തിനു.രണ്ടു തലമുറമുമ്പ് വരെയുള്ള കുട്ടികള്‍ക്ക് പോലും തണലായിരുന്നു ആ മുത്തശ്ശന്‍..മുത്തശ്ശനില്ലേല്‍ പിന്നെ ഞങ്ങളെങ്ങിനെ പറങ്കിമാങ്ങ തിന്നും?.എങ്ങനെ കാവിനടുത്ത് തീ കൂട്ടി കശുവണ്ടി ചുടും.കാവില്‍ സര്‍പ്പത്തിനു നല്‍കുന്ന പാല്‍ കുടിക്കാന്‍ വരുന്ന നാഗദൈവങ്ങളെ എങ്ങനെ ഒളിഞ്ഞിരുന്നു നോക്കും .കാവിനടുത്തെ കുളക്കടവില്‍ കുളിക്കുമ്പോള്‍ അമ്മാവന്‍ വരുമ്പോള്‍ ഇവിടെപ്പോയൊളിക്കും.മുത്തശ്ശന്റെ ദേഹത്തുള്ള പശക്കറ ഇനി എങ്ങനെ പാലമരത്തില്‍ പോയി ഒട്ടിക്കും .ഞങ്ങളെ പോലുള്ള കുരുന്നുകള്‍കും വരും തലമുറക്കും ഒട്ടനവധി സുഖകരമായ ഓര്മ വിളമ്പാന്‍ പ്രായമായ ഈ മാവ്എന്തിനു വെട്ടുന്നു .കാശിനാനെങ്കില്‍ ഞങ്ങള്‍ ചില നാണയത്തുട്ടുകള്‍ കൂട്ടിവേക്കാറുണ്ട് .അത് തരുമായിരുന്നില്ലേ ? പിന്നെന്തിനു വെട്ടുന്നു .കാരണമെന്തെന്നു വ്യക്തമല്ല .നൂറ്റാണ്ടുകളായി തലയുയര്ത്തിനില്‍കുന്ന ആ കശുമാവ്മുത്തശ്ശനായിരിക്കുന്നു. അത് ആകാശത്തോളം മുട്ടി ,പനങ്കുലയെന്നപോലെ ശാഖകളും ഇലകളും പറന്കിമാങ്ങയും അണ്ടിയും വിശപ്പകറ്റാനും മധുരം നുണയാനുംകളിച്ച് ഉല്ലസിക്കാനും ആ അപ്പൂപ്പന്‍ നാളിതുവരെ ഞങ്ങള്ക് കൂട്ടിനുണ്ടായിരുന്നു .തോഴനായി ,ചേട്ടനായി , അച്ഛനായി ,മുത്തശ്ശനായി അങ്ങനെയങ്ങനെ എന്റെ ബാല്യം സുഖകരമാക്കാന്‍ ആ മുത്തശ്ശന്‍ എനിക്കൊപ്പമുണ്ടായിരുന്നു .മാവിന്റെ ചില്ലയില്‍ ഊഞാലുകെട്ടിയാടുമ്പോള്‍ മുത്തശ്ശനും കൂടെയാടും രസിക്കും.വിശക്കുന്നത് കണ്ടാല്‍ പരങ്കിമാങ്ങയിട്ടുതരും.കിരീടവും പീപ്പിയുമുണ്ടാക്കാന്‍ ഇലകള്‍ തരും .എന്നെ പോലെ ഒത്തിരി കുട്ടികള്‍ക്കിഷ്ടമായിരുന്നു ഞങ്ങളുടെ മുത്തശശനെ എന്നാല്‍ ഇന്ന് ,മുത്തശശന്‍ അപകടകാരിയാണെന്നും,ഒരു കൈ വിലാസിനി ചേച്ചിയുടെ വീടിനു മുകളിലാണെന്നും ,തുടുത്തു തടിച്ച ആ കരം മഴക്കാലത്ത് വിലാസിനി ചേച്ചിയുടെ പുരയുടെ കഴുക്കോല്‍ ഒടിക്കുമെന്നത് തീര്ച്ചയാനെന്നു കേള്‍വി .എന്നാല്‍ ആ വലിയ കൊമ്പുമാത്രം മുരിക്കാവതോ?. അതുവേണ്ട മുഴുവന്‍ മുറിക്കാം കാശുകിട്ടുമത്രേ !.ആ ദിനം വന്നടുത്തു.കൂട്ടുകാര്‍ക്കൊന്നും അവിടം വിട്ടുപോകാന്‍ തോന്നിയില്ല ,ഞങ്ങളെല്ലാവരും വട്ടം കൂടിയിരുന്നു .മുത്തശശ ന്റെ ഓമനകളായ അണ്ണാനും,ഇളം കാറ്റും വന്നു .മുത്തശശന്‍ ഇളകിയാടി .ഞങ്ങളെ കളിയ്ക്കാന്‍ വിളിച്ചു ,എന്താണീ മുത്തശശന്‍ ഇങ്ങനെ !വലിയ അറിവുള്ള ആളല്ലേ !ലോകം കാണാന്‍ തുടങ്ങിയിട്ട് കുറെ നാളായില്ലേ !അനുഭവ ജ്ഞാനമില്ലേ .മരണം വന്നടുത്തിട്ടും എങ്ങനെ ആനന്ദിക്കാന്‍ കഴിയുന്നു. അതിശയം തോന്നിയില്ല ,ഇനി മരണത്തെ പേടിയില്ലേ ,അതോ ഒന്നും അറിയില്ലേ .ഇളം കാറ്റു ചെവിയിലെന്തോ പറഞ്ഞു .ചില്ലകളിളക്കി ഒരു കശുമാങ്ങ ഇട്ടുതന്നു , ഞങ്ങള്‍ അത് തിന്നില്ല .ഞങ്ങള്‍ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടി . മഴു മുന ആഞ്ഞു തറച്ചു .എല്ലാ വേദനയും നിസ്സഹായാവസ്ഥയും സ്വയം വരിച്ചു .കൂട്ടുപണിക്കാര്‍ ആഞ്ഞു വെട്ടി, ഓരോ ശ രീരാ വയവങ്ങളും വലിയ ലോറികളില്‍ എങ്ങോട്ടോ കൊണ്ടുപോയി .ഞങ്ങളില്‍ അനാഥത്വം അനുഭവ പെട്ടു.അവിടെ കുഞ്ഞിക്കാറ്റില്ല,അണ്ണാനില്ല ,കളിയൊച്ചയില്ല . അന്നുരാത്രിയില്‍ മുത്തശശനെ ഓര്‍ത്തു .മുത്തശ ശന്‍ ഏതെങ്കിലും ശവത്തോടോപ്പം കത്തിയമരും .അല്ലെങ്കില്‍ ഏതെങ്കിലും വിറകുപുരയില്‍ മരവിച്ചു കിടക്കും . ഞാനറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു .ഒരു മരവിച്ച കൈത്തലം എന്നെതൊട്ടു. എന്റെ ചെവിയില്‍ മന്ത്രിച്ചു .ജീവിതം ,സ്നേഹം ,എനിക്ക് കാണിച്ചു തന്നത് കുട്ടികളായ നിങ്ങളാണ് .കുഞ്ഞുകാറ്റായി,സുഗന്ധമായി ,സ്പര്‍ശമായി എന്നും കൂടെ ഉണ്ടാകും .ടീച്ചരുറെ ഉറക്കെയുള്ള വിളി എന്നെ ഉണര്‍ത്തി .കൂടുകാരോടൊപ്പം ഞാനും പുസ്തകത്തിലേക്ക് കണ്ണയച്ചു .അപ്പോള്‍ ബഷീറിന്റെ തേന്മാവു എന്നെ നോക്കി പുഞ്ചിരിച്ചു .
ശ്രീരാജ് .പി
10.ബി
No comments:
Post a Comment