ഹരിതാഭകീര്തിയാണെന്റെ ഗ്രാമം!
ഹരിത സ്ഫുരണമാണെന്റെ ഗ്രാമം!
പൂക്കള്‍ ,പുഴുക്കള്‍ .പുലര്കാലമാകെയും!
കൂട്ടരായ്‌കൂടുമെന്‍ കൊച്ചുഗ്രാമം!
പാല്‍കുടംപോലെ തുളുമ്പുന്ന പുഴകള്‍ !
പാരിണ ചുംബിച്ചു നീങ്ങിടുന്നു !
മേഘവും മാരിയും ഒന്നിച്ചു കഴിയവേ
പുഞ്ചിരി തൂകുന്നു മണ്‍തരികള്‍.
വയലേലകള്‍ പൂത്തുനില്‍കുന്ന കതിരുകള്‍
തെന്നലിന്‍വരവൊന്നു കാത്തിടുന്നു!
വയലേലകള്‍ പൂത്തുനില്‍കുന്ന കതിരുകള്‍
തെന്നലിന്‍വരവൊന്നു കാത്തിടുന്നു!
ഹരിതാഭ കീര്ത്തികള്‍ പാടുന്ന കുയിലുകള്‍
കരളിലായ് കുളിരലകള്‍ വീശിടുന്നു!
കരപുരണ്ടേടുകള്‍ ഓര്‍ക്കാതിരിക്കണേ!
കദനമാം കഥകള്‍ അറിയാതിരിക്കണേ !
രൂപാന്തരത്തിലെന്‍ കൊച്ചുഗ്രാമത്തിന്‍
സൌന്ദര്യശോഭകള്‍ മാഞ്ഞിടുന്നു
ഷറഫുല്‍ അലി കെ.പി
10 B
No comments:
Post a Comment