അടക്കി ഞാനെന്‍നാവുകള്‍
അഴിച്ചു ഞാനെന്‍ മടിക്കുത്ത _
അഴിച്ചു ഞാനെന്നാവനാഴി
താഴ്ത്തി ഞാനെന്‍ വില്ലി _
_റങ്ങി ഞാനെന്‍ തേരിന്‍ നിന്നും
അടങ്ങി ഞാനെന്‍ രിപുവിന്‍ സമക്ഷം.
വിട്ടു ഞാനെന്‍ സ്വത്വം..
ഞാനെന്തു കാണണം
ഞാനെന്തു കേള്കണം
ഞാനെന്തു ചെയ്യണം
ഞാനറിയുന്നില്ല നിശ്ചയം .
ചാനല്‍ ശാഖതന്‍ ചുവട്ടിലെ
തപസ്സിന്‍ ഫലമാണെന്‍ ചിന്ത
കാര്‍ മേഘങ്ങള്‍ നിറഞ്ഞൊരീ
ആസുര ഭൂവില്‍
പകുത്തു പകത്തു പോം
വ്ര ണിതമാം മനസ്സുകള്‍.
ഇവിടെയൊന്നും ശരിയാകില്ല പോല്‍
പുണരുന്നു നാം ശരികേടിനെ
മാനവീയം ഘോഷിക്കുന്നു വെങ്കിലും
മാനവനാണെന്റെ ശത്രു
മാധ്യമമാണെന്റെ ശത്രു
മറക്കുന്നു മണ്ണിനെ ,പെണ്ണിനെ ,കടമയെ
കടമാണിന്നന്റെ ലക്ഷ്യം.
.
.
മിത്രങ്ങളാണെന്‍ ശത്രുക്കള്‍
ശത്രുക്കളാണെന്‍ മിത്രങ്ങള്‍
അറിയാത്തതറിയുന്നതായ്
അറിയുന്നതറിയാത്തതായ്
നടിക്കുന്നോരി രണഭൂവിതില്‍
ഞാനങ്ങനെ ഞാനല്ലാതായി
നമ്മളല്ലാതായി?
വിനു കുറുവങ്ങാട്
( മമ്മൂട്ടി ദി ബെസ്റ്റ് ഫെയിം )
No comments:
Post a Comment