Wednesday, September 29, 2010

"തല "സ്ഥാനത്ത്പനന്തേങ്ങ

ധുനിക  നോവല്‍ സാഹിത്യത്തിലെ  അദ്വിദീയനെന്ന വിശേഷണത്തില്‍,മലയാള  സാഹിത്യത്തെ  ലോകനിലവാരത്തിലേക്കുയര്‍ത്തിയ,ഇതിഹാസകാരന്‍ , യശ :ശ്ശരീരനായ  ഓ.വി .വിജയന്റെ ഖസാക്കിന്റെ ഇതിഹാസംഎന്നനോവലിനെഅവലംബമാക്കി,എ.പി.രാജേന്ദ്രന്‍നടത്തിയസ്വതന്ത്രനാടാകാവിഷ്കാരമാണ്                                     

"തല "സ്ഥാനത്ത് പനന്തേങ്ങ

രംഗാവിഷ്കാരം : 
ടി .സുരേഷ് ബാബു .
പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് :
പി .വി .രാജു..   
അവതരണം :കൊയിലാണ്ടി ഗവ :മാപ്പിള വൊക്കേഷനല്‍  ഹയര്‍  സെക്കണ്ടറി ,ഹൈസ്കൂള്‍  വിഭാഗം വിദ്യാര്‍ഥികള്‍


Tuesday, September 28, 2010

ഞങ്ങള്‍ക്കും ഒരു നാടകം (വിദ്യാര്‍ത് ഥിജീവിതം)

മൂന്നു പണ്ഡിതന്മാരും  പരേതനായ  സിംഹവും  എന്ന  പാഠഭാഗത്തിന്റെ  ഉത്പന്നമായി ഒരു നാടകം ഞങ്ങള്‍ക്ക് അനുവാദം  കിട്ടി .ഞാന്‍ , എന്റെ  ചില നേര്‍കാഴ്ചകള്‍ എന്റെ കൂട്ടുകാരോട്  പറഞ്ഞു .അത് അവര്‍ക്കും നല്ലതെന്ന് തോന്നി . ഞങ്ങള്‍ഒത്തിരുന്നുകൊണ്ട്   ഏകദേശരൂപമുണ്ടാക്കി  പിന്നെ കഥാപാത്രങ്ങളുടെ  കണ്ടെത്തലായി .ഓരോരുത്തരും അവര്ക്ക് ചെയ്യാവുന്ന ഭാഗം ഏറ്റെടുത്തു .ഞങ്ങള്‍ വെറുതെ ഒന്നനുകരിച്ചു നോക്കി .നന്നായില്ലെന്നറിയാം ,എങ്കിലും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ
                                                                                                            ഹസീബ് .എസ്
                                                            10.B



Monday, September 27, 2010

കാഴ്ചയ്ക്കപ്പുറം


വായനയുടെ  പുതിയ മേച്ചില്‍പുറം  തേടിയുള്ള യാത്രയില്‍ ,ഗവ :മാപ്പിള  വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  കൊയിലാണ്ടി  സംഘടിപ്പിച്ച  പുസ്തകോത്സവം  പുതിയൊരനുഭവമായി .പ്രഗല്‍ഭരായ  ഒരുകൂട്ടം എഴുത്തുകാരുടെ  സൃഷ്ടികള്‍ കണ്ടും കേട്ടും തൊട്ടരിഞ്ഞും ഈ വിജ്ഞാനയാത്ര  കുട്ടികള്കും അധ്യാപകര്കും  നവ്യാനുഭൂതിയേകി. ബഹുമാനപെട്ട  പ്രിന്‍സിപ്പല്‍ , മോഹന്‍ദാസ്‌ .എം .കെ . ശ്രീ .പ്രകാശനിന്‍  നിന്ന് പുസ്തകം  സ്വീകരിച്ചു കൊണ്ട്  പുസ്തകോത്സവം  ഉത്ഘാടനം  നിര്‍വഹിച്ചു. .ശ്രീ .കെ .പി .ചന്ദ്രന്‍  ആശംസയും  ശ്രീ .ടി .പദ്മനാഭന്‍  നന്ദിയും  പറഞ്ഞ ചടങ്ങില്‍  ശ്രീമതി .പ്രസന്തി  സ്വാഗതവും  പറഞ്ഞു








Saturday, September 25, 2010

ആനന്ദത്തോടെ അഭിമാനത്തോടെ

 
ഹൃദയത്തിന്റെ,അതിന്റെആനന്ദങ്ങളുടെയുംവേദനകളുടെയുംവിഷാദങ്ങളുടെയും  പാട്ടുപാടി ജ്ഞാനപീറമേറിയ മഹാനായ കവി  ഓ .എന്‍ .വി  മാഷിന്റെ  സന്തോഷത്തില്‍  ഞങ്ങളും പങ്കുചേരുന്നു 
                                                                     
                                                             അഭിമാനത്തോടെ
                                                                             വിദ്യാര്‍ത്ഥികളും അധ്യാപക അനധ്യാപകരും 
                                                       ( ഗവ :മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി  സ്കൂള്‍  കൊയിലാണ്ടി )

Sunday, September 19, 2010

എന്റെ ഗ്രാമം

ഹരിതാഭകീര്തിയാണെന്റെ ഗ്രാമം!
ഹരിത സ്ഫുരണമാണെന്റെ ഗ്രാമം!
പൂക്കള്‍ ,പുഴുക്കള്‍ .പുലര്കാലമാകെയും!
കൂട്ടരായ്‌കൂടുമെന്‍  കൊച്ചുഗ്രാമം!

 പാല്‍കുടംപോലെ തുളുമ്പുന്ന പുഴകള്‍ !
പാരിണ ചുംബിച്ചു നീങ്ങിടുന്നു !
മേഘവും മാരിയും ഒന്നിച്ചു കഴിയവേ 
പുഞ്ചിരി തൂകുന്നു മണ്‍തരികള്‍.

വയലേലകള്‍   പൂത്തുനില്‍കുന്ന കതിരുകള്‍
തെന്നലിന്‍വരവൊന്നു കാത്തിടുന്നു!  
ഹരിതാഭ കീര്ത്തികള്‍ പാടുന്ന കുയിലുകള്‍ 
കരളിലായ്‌ കുളിരലകള്‍  വീശിടുന്നു!

കരപുരണ്ടേടുകള്‍  ഓര്‍ക്കാതിരിക്കണേ!
കദനമാം കഥകള്‍ അറിയാതിരിക്കണേ !
രൂപാന്തരത്തിലെന്‍  കൊച്ചുഗ്രാമത്തിന്‍
സൌന്ദര്യശോഭകള്‍  മാഞ്ഞിടുന്നു 

                       ഷറഫുല്‍ അലി  കെ.പി
                                                         10 B

      

    

         

Wednesday, September 15, 2010

പൈതൃകം (ഒരു അനുഭവകുറിപ്പ് )

നിയും വൈകിയാല്‍ അപകടമാണ് .വിലാസിനി ചേച്ചിയുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം.ഒരുപായമേയുള്ളൂ .വിറ്റാല്‍ ധാരാളം കാശുകിട്ടും .പശുവിന്റെ കടിയും തീരും  കാക്കയുടെ വിശപ്പും മാറും.ഇതൊക്കെ പറയുന്ന ത്കാവിനടുത്തെ മുത്തശ്ശന്‍കശുമാവിനെ പറ്റിയാണ് .എന്റെയും അമ്മയുടെയും അമ്മയുടെ അമ്മയുടെ  മൂത്ത ചേട്ടന്റെയും വയസ്സിനേക്കാള്‍ എത്രയോ തലപ്പഴക്കമുണ്ട്  ആ പടുവൃക്ഷത്തിനു.രണ്ടു തലമുറമുമ്പ് വരെയുള്ള കുട്ടികള്‍ക്ക് പോലും തണലായിരുന്നു  ആ മുത്തശ്ശന്‍..മുത്തശ്ശനില്ലേല്‍ പിന്നെ ഞങ്ങളെങ്ങിനെ പറങ്കിമാങ്ങ തിന്നും?.എങ്ങനെ കാവിനടുത്ത്‌ തീ കൂട്ടി കശുവണ്ടി ചുടും.കാവില്‍ സര്‍പ്പത്തിനു നല്‍കുന്ന പാല്‍ കുടിക്കാന്‍ വരുന്ന നാഗദൈവങ്ങളെ എങ്ങനെ ഒളിഞ്ഞിരുന്നു നോക്കും .കാവിനടുത്തെ  കുളക്കടവില്‍ കുളിക്കുമ്പോള്‍ അമ്മാവന്‍ വരുമ്പോള്‍ ഇവിടെപ്പോയൊളിക്കും.മുത്തശ്ശന്റെ ദേഹത്തുള്ള പശക്കറ ഇനി എങ്ങനെ പാലമരത്തില്‍ പോയി ഒട്ടിക്കും .ഞങ്ങളെ പോലുള്ള കുരുന്നുകള്‍കും വരും തലമുറക്കും ഒട്ടനവധി  സുഖകരമായ ഓര്മ വിളമ്പാന്‍ പ്രായമായ ഈ മാവ്എന്തിനു വെട്ടുന്നു .കാശിനാനെങ്കില്‍ ഞങ്ങള്‍ ചില നാണയത്തുട്ടുകള്‍ കൂട്ടിവേക്കാറുണ്ട് .അത് തരുമായിരുന്നില്ലേ ? പിന്നെന്തിനു വെട്ടുന്നു .കാരണമെന്തെന്നു വ്യക്തമല്ല .നൂറ്റാണ്ടുകളായി തലയുയര്ത്തിനില്‍കുന്ന ആ കശുമാവ്മുത്തശ്ശനായിരിക്കുന്നു. അത് ആകാശത്തോളം മുട്ടി ,പനങ്കുലയെന്നപോലെ  ശാഖകളും ഇലകളും പറന്കിമാങ്ങയും അണ്ടിയും വിശപ്പകറ്റാനും മധുരം നുണയാനുംകളിച്ച് ഉല്ലസിക്കാനും ആ അപ്പൂപ്പന്‍ നാളിതുവരെ ഞങ്ങള്ക് കൂട്ടിനുണ്ടായിരുന്നു .തോഴനായി ,ചേട്ടനായി , അച്ഛനായി ,മുത്തശ്ശനായി അങ്ങനെയങ്ങനെ എന്റെ ബാല്യം സുഖകരമാക്കാന്‍ ആ മുത്തശ്ശന്‍ എനിക്കൊപ്പമുണ്ടായിരുന്നു .മാവിന്റെ ചില്ലയില്‍ ഊഞാലുകെട്ടിയാടുമ്പോള്‍ മുത്തശ്ശനും കൂടെയാടും രസിക്കും.വിശക്കുന്നത് കണ്ടാല്‍ പരങ്കിമാങ്ങയിട്ടുതരും.കിരീടവും പീപ്പിയുമുണ്ടാക്കാന്‍ ഇലകള്‍ തരും .എന്നെ പോലെ ഒത്തിരി കുട്ടികള്‍ക്കിഷ്ടമായിരുന്നു  ഞങ്ങളുടെ മുത്തശശനെ എന്നാല്‍  ഇന്ന് ,മുത്തശശന്‍  അപകടകാരിയാണെന്നും,ഒരു കൈ വിലാസിനി ചേച്ചിയുടെ വീടിനു മുകളിലാണെന്നും ,തുടുത്തു തടിച്ച ആ കരം മഴക്കാലത്ത്   വിലാസിനി  ചേച്ചിയുടെ  പുരയുടെ കഴുക്കോല്‍ ഒടിക്കുമെന്നത് തീര്ച്ചയാനെന്നു കേള്‍വി .എന്നാല്‍ ആ വലിയ കൊമ്പുമാത്രം മുരിക്കാവതോ?. അതുവേണ്ട മുഴുവന്‍ മുറിക്കാം  കാശുകിട്ടുമത്രേ !.ആ ദിനം വന്നടുത്തു.കൂട്ടുകാര്‍ക്കൊന്നും അവിടം വിട്ടുപോകാന്‍ തോന്നിയില്ല ,ഞങ്ങളെല്ലാവരും വട്ടം കൂടിയിരുന്നു .മുത്തശശ ന്റെ  ഓമനകളായ  അണ്ണാനും,ഇളം കാറ്റും വന്നു .മുത്തശശന്‍  ഇളകിയാടി .ഞങ്ങളെ കളിയ്ക്കാന്‍ വിളിച്ചു ,എന്താണീ മുത്തശശന്‍ ഇങ്ങനെ !വലിയ അറിവുള്ള ആളല്ലേ !ലോകം കാണാന്‍ തുടങ്ങിയിട്ട് കുറെ നാളായില്ലേ !അനുഭവ ജ്ഞാനമില്ലേ .മരണം വന്നടുത്തിട്ടും എങ്ങനെ ആനന്ദിക്കാന്‍ കഴിയുന്നു. അതിശയം തോന്നിയില്ല ,ഇനി മരണത്തെ  പേടിയില്ലേ ,അതോ ഒന്നും അറിയില്ലേ .ഇളം കാറ്റു ചെവിയിലെന്തോ പറഞ്ഞു .ചില്ലകളിളക്കി ഒരു കശുമാങ്ങ ഇട്ടുതന്നു , ഞങ്ങള്‍ അത് തിന്നില്ല .ഞങ്ങള്‍ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടി . മഴു മുന ആഞ്ഞു തറച്ചു .എല്ലാ വേദനയും നിസ്സഹായാവസ്ഥയും  സ്വയം വരിച്ചു .കൂട്ടുപണിക്കാര്‍ ആഞ്ഞു വെട്ടി, ഓരോ ശ രീരാ വയവങ്ങളും വലിയ ലോറികളില്‍  എങ്ങോട്ടോ കൊണ്ടുപോയി .ഞങ്ങളില്‍ അനാഥത്വം അനുഭവ പെട്ടു.അവിടെ കുഞ്ഞിക്കാറ്റില്ല,അണ്ണാനില്ല ,കളിയൊച്ചയില്ല . അന്നുരാത്രിയില്‍ മുത്തശശനെ ഓര്‍ത്തു .മുത്തശ ശന്‍  ഏതെങ്കിലും ശവത്തോടോപ്പം കത്തിയമരും .അല്ലെങ്കില്‍  ഏതെങ്കിലും  വിറകുപുരയില്‍  മരവിച്ചു കിടക്കും . ഞാനറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു .ഒരു മരവിച്ച കൈത്തലം എന്നെതൊട്ടു. എന്റെ ചെവിയില്‍ മന്ത്രിച്ചു .ജീവിതം ,സ്നേഹം ,എനിക്ക് കാണിച്ചു തന്നത്  കുട്ടികളായ നിങ്ങളാണ് .കുഞ്ഞുകാറ്റായി,സുഗന്ധമായി ,സ്പര്‍ശമായി  എന്നും കൂടെ ഉണ്ടാകും .ടീച്ചരുറെ   ഉറക്കെയുള്ള വിളി എന്നെ  ഉണര്‍ത്തി .കൂടുകാരോടൊപ്പം ഞാനും പുസ്തകത്തിലേക്ക് കണ്ണയച്ചു .അപ്പോള്‍ ബഷീറിന്റെ തേന്മാവു എന്നെ നോക്കി പുഞ്ചിരിച്ചു .

ശ്രീരാജ് .പി 
10.ബി

മരങ്ങളെ ചെടികളെ

ഇലകളും പൂക്കളും കായ്കളും ശലഭവും
എന്നെന്നും ആനന്ദനൃത്തമായി 
തൈകളെ നിങ്ങളെന്നും നാടിന്റെ 
താങ്ങായ് തണലായ്‌ വളരവേണം
 
നാടിന്റെ വാരമായ പുണ്യമാംമരങ്ങളെ 
നിങ്ങള്ക് കാവലായ് ഞങ്ങളുണ്ട് 
ദാഹജലം നല്‍കി തെനൂട്ടി പാലൂട്ടി 
മരമായ്‌ മകനായ് വളരവേണം 
      
ഞങ്ങളില്‍ ആനന്ദ നൃത്തമാടും 
മാനുഷ്യര്ക്കെല്ലാം സന്തോഷ മേകുമി
മരങ്ങളെ നിങ്ങള്ക്ക് വന്ദനം വന്ദനം 

                                    അര്‍ഷ വി .കെ 
                                        VIII.E



Thursday, September 9, 2010

ഈദ് ആശംസകള്‍

എല്ലാ കൂടുകാര്‍ക്കും പ്രിന്‍സിപ്പലും , സ്റ്റാഫ്‌ അംഗങ്ങളും  ഈദ് ആശംസകള്‍ നേരുന്നു.

Wednesday, September 8, 2010

ആത്മരോദനം

ടക്കി ഞാനെന്‍ ചൂണ്ടുവിരല്‍ 
അടക്കി ഞാനെന്‍നാവുകള്‍ 
അഴിച്ചു ഞാനെന്‍ മടിക്കുത്ത _
അഴിച്ചു ഞാനെന്നാവനാഴി 
താഴ്ത്തി ഞാനെന്‍ വില്ലി _
_റങ്ങി  ഞാനെന്‍ തേരിന്‍ നിന്നും 
അടങ്ങി ഞാനെന്‍ രിപുവിന്‍ സമക്ഷം.
വിട്ടു ഞാനെന്‍ സ്വത്വം..
ഞാനെന്തു കാണണം 
ഞാനെന്തു കേള്കണം 
ഞാനെന്തു ചെയ്യണം 
ഞാനറിയുന്നില്ല നിശ്ചയം .

ചാനല്‍ ശാഖതന്‍ ചുവട്ടിലെ 
തപസ്സിന്‍ ഫലമാണെന്‍ ചിന്ത 
കാര്‍ മേഘങ്ങള്‍ നിറഞ്ഞൊരീ
ആസുര ഭൂവില്‍ 
പകുത്തു പകത്തു പോം 
വ്ര ണിതമാം മനസ്സുകള്‍.

 ഇവിടെയൊന്നും  ശരിയാകില്ല പോല്‍ 
പുണരുന്നു നാം ശരികേടിനെ 
മാനവീയം ഘോഷിക്കുന്നു വെങ്കിലും 
മാനവനാണെന്റെ  ശത്രു
മാധ്യമമാണെന്റെ  ശത്രു 
മറക്കുന്നു  മണ്ണിനെ ,പെണ്ണിനെ ,കടമയെ 
കടമാണിന്നന്റെ  ലക്ഷ്യം.
.
മിത്രങ്ങളാണെന്‍  ശത്രുക്കള്‍
ശത്രുക്കളാണെന്‍  മിത്രങ്ങള്‍ 
അറിയാത്തതറിയുന്നതായ്‌ 
അറിയുന്നതറിയാത്തതായ്‌ 
നടിക്കുന്നോരി  രണഭൂവിതില്‍ 
ഞാനങ്ങനെ ഞാനല്ലാതായി 
നമ്മളല്ലാതായി?
             
                                                                                   
                                                                                   
                                                                                           
                                                                                       
                                                                                                                                                               വിനു  കുറുവങ്ങാട്
( മമ്മൂട്ടി  ദി ബെസ്റ്റ്  ഫെയിം )

               

ആശംസകളോടെ

ചോറ്റുപാത്രത്തിനു  ആശംസകളോടെ
ജയദേവ്  മാസ്റ്റര്‍

ടൈം മാനേജ്‌മെന്റ്

ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ നാളെ ചെയ്യാമെന്നു കരുതി മാറ്റി വെക്കുന്ന ശീലക്കാരാണ് മിക്കവരും. ഇതുകൊണ്ടുള്ള പ്രയാസങ്ങള്‍ ചില്ലറയല്ല. ഒന്നുകില്‍ നാളെത്തെ ജോലി മറ്റന്നാളേക്ക് നീട്ടേണ്ടിവരും. അല്ലെങ്കില്‍ എല്ലാ ജോലിയും ഒരുമിച്ച് ഒരു ദിവസം ചെയ്തുതീര്‍ക്കേണ്ടതായും വരാം. നീട്ടിവെക്കല്‍ ശീലത്തിന് എല്ലാവരും പറയുന്ന കാരണം സമയമില്ല എന്നാണ്.

സോണിയാ ഗാന്ധിക്കും നിരുപമാ റാവുവിനും ആറക്ക ശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവിനും കൂലിപ്പണിക്കാരിക്കും എനിക്കും നിങ്ങള്‍ക്കും ഓരോ ദിവസവും ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതിനു ലഭിക്കുന്നതാകട്ടെ 24 മണിക്കൂറും. ഏറ്റവും തിരക്കുള്ളവര്‍ക്കും ഒരു തിരക്കുമില്ലാത്തവര്‍ക്കും സമയദൈര്‍ഘ്യം ഒന്നുതന്നെ. പിന്നെ എന്തുകൊണ്ട് ചിലര്‍ക്ക് സമയം തികയുന്നില്ല? കൃത്യമായി പ്ലാന്‍ ചെയ്ത് വിനിയോഗിച്ചാല്‍ ഉള്ള സമയം പോലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ പര്യാപ്തമാവും.

ടൈം മാനേജ്‌മെന്റ്

തിരക്കുള്ള ഒരു തട്ടുകടയിലെ പാചകക്കാരനെ നിരീക്ഷിച്ചിട്ടുണ്ടോ? എത്ര പെട്ടെന്നാണ് അദ്ദേഹം ഓര്‍ഡര്‍ പ്രകാരം ഭക്ഷണം തയ്യാറാക്കുന്നത്. എത്ര തിരക്കുണ്ടായാലും അയാള്‍ക്ക് വെപ്രാളമോ ബദ്ധപ്പാടോ ഇല്ല. പാചകക്കാരന്‍ സാധനങ്ങള്‍ക്ക് വേണ്ടി പരതുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരില്ല.

ഒരാള്‍ ഗ്രീന്‍പീസ് മസാല ഓര്‍ഡര്‍ ചെയ്തുവെന്ന് കരുതുക. തട്ടുകടക്കാരന്‍ ഫ്രൈപാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുന്നു. തന്റെ തൊട്ടുമുന്നിലുള്ള പാത്രങ്ങളില്‍ നിന്നും അരിഞ്ഞുവെച്ച സവാളയും തക്കാളിയും പച്ചമുളകുമെടുക്കുന്നു. ഇടതുഭാഗത്തെ പാത്രങ്ങളില്‍ നിന്ന് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പുമെടുക്കുന്നു. വലതുഭാഗത്തെ പാത്രത്തില്‍നിന്നും വേവിച്ചുവെച്ച ഗ്രീന്‍പീസ് എടുക്കുന്നു. ഇരുകൈകളും ഒരേ സമയത്ത് കൃത്യതയോടെ ഉപയോഗിക്കുന്നു. രണ്ടു മിനുട്ടിനകം ഗ്രീന്‍പീസ് മസാല തയ്യാര്‍. തട്ടുകടക്കാരന് ടൈം മാനേജ്‌മെന്റ് ആരും പറഞ്ഞു കൊടുത്തതല്ല. കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്തുകൊടുത്താലേ തനിക്ക് പ്രയോജമുള്ളൂ എന്നു വരുമ്പോള്‍ അദ്ദേഹമത് സ്വയം പഠിച്ചു.

ആവശ്യമായ സാധനങ്ങള്‍ കൈയെത്തും ദൂരത്ത് അടുക്കിവെക്കാനും ചെയ്യാനുള്ള ജോലികള്‍ തരംതിരിച്ചു വെക്കാനും ആവശ്യത്തിന്റെ പ്രാധാന്യമനുസരിച്ച് മുന്‍ഗണന നല്‍കാനും ഓരോ ജോലിക്കും സമയം മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള കഴിവിനെയാണ് ടൈം മാനേജ്‌മെന്റ് എന്നു പറയുന്നത്. തയ്യാറെടുക്കല്‍, അടുക്കിവെക്കല്‍, ജോലികളെ ലിസ്റ്റു ചെയ്യല്‍,അത്യാവശ്യവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കല്‍ എന്നതൊക്കെ ഇതില്‍ വരും.

ഒരു ദിവസം ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെ നാലായി തിരിക്കാം. 1.അടിയന്തരവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍, 2. അടിയന്തരമുള്ള കാര്യങ്ങള്‍ എന്നാല്‍ പ്രധാനപ്പെട്ടതല്ല, 3. പ്രധാനപ്പെട്ട കാര്യങ്ങള്‍; പക്ഷേ അടിയന്തരമല്ല, 4. അടിയന്തരമോ പ്രധാനപ്പെട്ടതോ അല്ലാത്ത കാര്യങ്ങള്‍.

ഒരുദാഹരണം പറയാം: നിങ്ങള്‍ക്ക് ടെലിഫോണ്‍ ബില്‍ അടയ്ക്കാനുണ്ട്. ഇന്നാണ് അവസാന തിയ്യതി. അത് ഒന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ ഇന്നുതന്നെ അടയ്ക്കണം. പക്ഷേ, നിങ്ങള്‍തന്നെ ചെയ്യണമെന്നില്ല. മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയാല്‍ മതി. എങ്കില്‍ അത് രണ്ടാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ബില്‍ നിങ്ങള്‍തന്നെ അടയ്‌ക്കേണ്ടതുണ്ട്. പക്ഷേ, ഇനിയും ദിവസങ്ങളുണ്ട്. ആ വഴിക്കു പോകുന്നുണ്ടെങ്കില്‍ അടച്ചേക്കാം. അത് മൂന്നാമത്തെ വിഭാഗത്തില്‍ പെടും. ടെലിഫോണ്‍ ബില്‍ അടയ്ക്കണം. അത്തരം കാര്യങ്ങള്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയതാണ്. അന്വേഷിച്ചാല്‍ മാത്രംമതി. എങ്കില്‍ അത് നാലാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.

എല്ലാം കൈയെത്തും ദൂരെ

ഒരു ദിവസം എടുക്കേണ്ടിവരുന്ന സാധനങ്ങളൊക്കെ സ്ഥിരം ഒരു സ്ഥലത്തുതന്നെ വെക്കുക. സമയം ലാഭിക്കാനുള്ള വഴികളിലൊന്നാണിത്. പലപ്പോഴും തിരച്ചിലിനാണ് നാം ഏറെ സമയം ചെലവഴിക്കാറുള്ളത്. രാവിലെ എഴുന്നേറ്റ് ബ്രഷ് തിരയുന്നത് ഒന്നാലോചിച്ചുനോക്കൂ. ഒരു കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് ബാഗ് മേശപ്പുറത്ത് വെക്കുന്നു. ആദ്യം ലഞ്ച്‌ബോക്‌സ് അമ്മയുടെ അടുത്ത് കഴുകാന്‍ കൊടുക്കുന്നു. കുട സാധാരണ വെക്കാറുള്ള അതേ സ്ഥലത്ത് വെക്കുന്നു. ടെക്സ്റ്റുകള്‍, നോട്ടുകള്‍,ബോക്‌സ് തുടങ്ങിയവ അതത് സ്ഥാനത്ത് സൂക്ഷിക്കുന്നു. അഴിച്ചിട്ട യൂണിഫോം കഴുകാനിടുന്നു. രാത്രി ഹോംവര്‍ക്ക് മുഴുവനും ചെയ്തശേഷം പിറ്റേന്നത്തെ ടൈംടേബിള്‍ പ്രകാരം പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവെക്കുന്നു. യൂണിഫോം അയേണ്‍ ചെയ്തുവെക്കുന്നു. പഠനമുറിയിലെ ഓരോ കാര്യത്തിനും അടുക്കും ചിട്ടയുമുണ്ട്. ഇപ്രകാരം ക്രമീകരിച്ചുവെച്ചശേഷം കുട്ടി ഉറങ്ങാന്‍ കിടന്നാല്‍ അവന് ശാന്തമായി ഉറങ്ങാന്‍ കഴിയും. രാവിലെ അവന്‍ ഉത്സാഹത്തോടെ എഴുന്നേല്‍ക്കും.

തലേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെയാണ് കുട്ടി പോയി കിടന്നുറങ്ങിയതെങ്കില്‍ രാവിലെ അവന്‍ അലസതയോടെ ചുരുണ്ടു കൂടി കിടക്കും. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി എണീറ്റാല്‍തന്നെ സാധനങ്ങള്‍ തിരയുന്നതിനായിരിക്കും സമയം എടുക്കുക.


ഓഫീസില്‍ ശുചിത്വവും ചിട്ടയുമുള്ള മേശപ്പുറം ജോലി വേഗത്തില്‍ തീര്‍ക്കാന്‍ സഹായിക്കും. ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഫയലുകള്‍ മാത്രമേ മേശപ്പുറത്ത് ഉണ്ടാവാന്‍ പാടുള്ളൂ. ഓരോന്നും ഇനം തിരിച്ചു വെക്കുക. മേശപ്പുറത്ത് ഉണ്ടാവേണ്ട ഓരോ വസ്തുവിനും സ്ഥാനം നിശ്ചയിക്കുക. സ്ഥാനം തെറ്റിവെക്കാതിരിക്കുക. ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് മേശപ്പുറത്ത് സൂക്ഷിക്കുക. ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവ പിറ്റേ ദിവസത്തെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആദ്യത്തെ ഇനമായി ചേര്‍ക്കുക.

ഒരു സമയം ഒരു ജോലി

ഒരു ദിവസം പ്രധാനമായും ചെയ്യേണ്ട ജോലികള്‍ക്കായി രണ്ടോ മൂന്നോ മണിക്കൂറിന്റെ ബ്ലോക്കുകള്‍ രൂപവത്കരിക്കുക. തുടര്‍ച്ചയായി അത്രയും സമയം ഒരു ജോലി മാത്രം ചെയ്യുക. ഫോണ്‍വിളി, ഭക്ഷണം തുടങ്ങിയവ ഈ സമയത്ത് ചെയ്യാതിരിക്കുക.
ഓരോന്നും ക്രമത്തിനനുസരിച്ച് തീര്‍ക്കുക. ഒരു കാര്യം തുടങ്ങിവെക്കും. ഇടയ്ക്കുവെച്ച് നിര്‍ത്തി വേറൊന്ന് തുടങ്ങും. അതും പൂര്‍ത്തിയാക്കാതെ അടുത്തതിനു പോകും. പക്ഷേ ഏതു ജോലിയും തുടര്‍ച്ചയായി ചെയ്താലേ വേഗം കൂടൂ. വാരിവലിച്ചു ചെയ്യുന്നത് സമയനഷ്ടത്തിന് ഇടയാക്കും.

മനസ്സില്‍ മുന്നൊരുക്കം

രാത്രി കിടക്കുന്നതിനു മുമ്പ് രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് ഒരു ക്രമീകരണം മനസ്സിലുണ്ടാക്കുക. ആദ്യം ഏതു ചെയ്യണം? പാത്രങ്ങള്‍ കഴുകിവെച്ചിട്ട് പാചകത്തിന് നിന്നാല്‍ മതിയോ. ആദ്യം പാചകത്തിനു നിന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് നേരം വൈകുമോ എന്നൊക്കെ നിശ്ചയിച്ച് മനസ്സില്‍ പ്ലാനിങ് നടത്തുക. പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്താന്‍ കഴിയില്ലെങ്കില്‍ മുന്‍കൂട്ടി പറയുക. അന്നന്ന് ചെയ്യേണ്ടത് അന്നന്നുതന്നെ ചെയ്തുതീര്‍ക്കുക. മാറ്റിവെക്കുന്നത് ജോലികള്‍ കൂടുന്നതിനു കാരണമാകും. അത് അലസതയ്ക്കും വഴിയൊരുക്കും.

എല്ലാറ്റിനുമുപരി മനസ്സില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. സാധനങ്ങള്‍ അടുക്കും ചിട്ടയുമായി വെക്കുന്നതുപോലെ മനസ്സിലെ ചിന്തകളും അടുക്കിവെക്കണം. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അതുമായി ബന്ധപ്പെടാത്ത ചിന്തകളെ മനസ്സിലേക്കു കടന്നുവരാന്‍ അനുവദിക്കരുത്.

Ashkarali

Thursday, September 2, 2010

ഗവ . മാപ്പിള  ഹയര്‍ സെക്കന്ററി യുടെ ചോറ്റുപാത്ര ത്തിനു  ആശംസകള്‍ .അബ്ദുറഹ്മാന്‍ ആര്‍ട്ട്‌ ടീച്ചര്‍

ചെറിയൊരു കുററിയും വലിയൊരു ‍ഭൂമിയും

പ്രകൃതി എന്ന തുറന്ന പുസ്തകത്തില്‍ താളുകള്‍ മറിച്ചട്ട് ഒരുപാട് ഒരുപാട് അറിയേണ്ടിയിരിക്കുന്നു.



അവയെ ഓരോന്നായി പഠിക്കാന്‍ ശ്രമിച്ച നമ്മുടെ പിതാമഹന്‍മാര്‍ മുതല്‍ ഇന്ന് ശാസ്ത്രം "കൃത്രിമ ജീവന്‍”വരെ എത്തി നില്‍ക്കുന്നു

ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നു പറയുന്നതു പോലെ നമ്മുടെ മുന്‍ഗാമികള്‍ക്ക് സമയമറിയേണ്ട ആവ‍ശ്യകത വന്നപ്പോള്‍ അവര്‍ അവലംബിച്ചത് സൂര്യന്‍,ചന്ദ്രന്‍,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,തുടങ്ങിയ ഖഗോള വസ്തുക്കളയെയാണ്


വളരെ ലളിതമായ എന്റെ ഈ ഉപകരണം കൊണ്ട് എനിക്ക് എന്റെ പ്രദേശത്തെ ഉത്തര ദക്ഷിണ ധ്രുവത്തിലേക്ക് ചുണ്ടുന്ന കൃത്യം തെക്ക് വടക്ക് രേഖ വരക്കാന്‍ കഴിഞ്ഞു.



ഭൂമി ഭ്രമണം ചെയ്യുമ്പോള്‍ സ്ഥാനചലനം ഉണ്ടാകാത്ത രണ്ട് ബിന്ദുക്കള്‍ ഭൂമിയിലുണ്ട്. അവയാണ് ഉത്തര ദക്ഷിണ ധ്രുവങ്ങള്‍. ഉത്തര ധ്രുവത്തിലേക്ക് ചൂണ്ടുന്ന നേര്‍രേഖയാണ്നേര്‍വടക്ക്.

സൂര്യനുള്ളപ്പോള്‍ നിഴല്‍ നോക്കി സമയം പറയാന്‍ പഴയ തലമുറയില്‍പ്പെട്ട പലര്‍ക്കും അറിയുമായിരുന്നു. ഇന്ന് എല്ലാവരുടെയും കൈവശം വാച്ചുള്ളതിനാല്‍ ഇതിന്റെ ആവിശ്യം ഇല്ലാതായിരിക്കുന്നു. എങ്കിലും വാച്ചുകള്‍ ഇടയ്ക്കിടെ റേഡിയോവിലെ സമയവുമായി തട്ടിച്ചു നോക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സമയം നിയന്ത്രിക്കുന്നത് ദേശീയ അളവുകള്‍ നിയന്ത്രിക്കുന്ന ലബോറട്ടറിയിലെ ക്ളോക്കാണ്. ഇതിനും ആധാരം ഭൂമിയുടെ കറക്കം തന്നെ. എന്റെ ഈ കുറ്റിയെ കുറിച്ചറിയാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി





ജിഷ്ണു സായി .പി

GMVHSS KOYILANDY